woman-attacked

കാസർകോട് തൃക്കരിപ്പൂരിൽ ഗർഭിണിയെ വീട് കയറി ആക്രമിച്ച പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം. ചന്തേര പൊലീസിനെതിരെയാണ് കുടുംബത്തിന്റെ പരാതി. വീട് കയറി ആക്രമിച്ച പ്രതിക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുവായ നൗഫൽ അലീനയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. അലീനയുടെ ഭർത്താവ് ഷുഹൈബിനെ അന്വേഷിച്ചെത്തിയ നൗഫൽ വീട് തല്ലി തകർക്കുകയായിരുന്നു. പിന്നീട് ശുഹൈബിനെയും, അലീനയെയും പ്രതി അക്രമിച്ചു. ഷുഹൈബും നൗഫലും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതിയെ അറസ്റ്റ് ചെയ്ത ചന്തേര പൊലീസ് നിസാര വകുപ്പുകൾ ചുമത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. ജാമ്യത്തിലിറങ്ങിയ നൗഫൽ കുടുംബത്തിനെതിരെ വധ ഭീഷണി മുഴക്കിയെന്നും കുടുംബം പറയുന്നു.

ENGLISH SUMMARY:

There are allegations that the police are protecting the accused who attacked a pregnant woman inside her house in Thrikaripur, Kasargod. The complaint has been lodged against the Chandera police by the family. The family claims that the accused, who broke into the house and attacked the woman, has been charged with minor offenses instead of serious charges.