കുടുംബവഴക്കിനിടെ ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്ന് ഭര്‍ത്താവ്. പിന്നാലെ പശ്ചാത്താപം തോന്നി കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് ഒരു വിഡിയോയും ഭര്‍ത്താവ് ചിത്രീകരിച്ചു. ഈ വിഡിയോ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സമൂഹമാധ്യമ ഗ്രൂപ്പിലേക്ക് പങ്കുവയ്ക്കുകയും ചെയ്തു. പൂനെയിലാണ് സംഭവം.
ബുധനാഴ്ച രാത്രി ശിവദാസ് ഗീതെയും (37) ഭാര്യ ജ്യോതി ഗീതെയും (27) തമ്മില്‍ വഴക്കുണ്ടായി. പുലര്‍ച്ചെ വരെ ഇത് നീണ്ടു. പുലര്‍ച്ചെ നാലരയോടെയാണ് ശിവദാസ് ഭാര്യയെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയത്. ജ്യോതിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. ഇവരാണ് ജ്യോതിയെ ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ജ്യോതി മരണപ്പെട്ടിരുന്നു. ഇതിനുശേഷം പശ്ചാത്താപം തോന്നിയ ശിവദാസ് ഒരു വിഡിയോ ചിത്രീകരിച്ചു. അത് ഓഫിസ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. നിലവില്‍ ശിവദാസ് പൊലീസ് കസ്റ്റഡിയിലാണ്.