പാലക്കാട്ട് അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ അയല്‍വാസി ചെന്താമര നടത്തിയത് 2019ലേതിന് സമാനമായ ആക്രമണം. ആക്രമണത്തില്‍ പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകര(58)നും അമ്മ ലക്ഷ്മി (76)യുമാണ് മരിച്ചത്.
2019ല്‍ സമാനമായ രീതിയില്‍ സുധാകരന്‍റെ ഭാര്യ സുജാതയെയും ചെന്താമര കൊലപ്പെടുത്തി. കഴുത്തിനു പിന്നിൽ ആഴത്തില്‍ വെട്ടേറ്റാണ് സജിത മരണപ്പെട്ടത്. സമാനമായ രീതിയില്‍ കഴുത്തിലാണ് ചെന്താമര ഇത്തവണയും വെട്ടിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സംഭവ സ്ഥലത്ത് എത്തി സുധാകരനെയും അമ്മ ലക്ഷ്മിയെയും ആശുപത്രിയിലെത്തിയ ദൃക്സാക്ഷികളുടെ വാക്കുകള്‍ ഇങ്ങനെ, 'സ്ഥലത്തെത്തി നോക്കിയപ്പോള്‍ വെട്ടുകൊണ്ട് ഒരാള്‍ മരിച്ചിരുന്നു. ലക്ഷ്മിയമ്മ വെട്ടു കൊണ്ട് പിടയുകയായിരുന്നു. നെന്മാറ പൊലീസില്‍ വിവരമറിയിച്ചപ്പോള്‍ ആംബുലന്‍സ് അയച്ചു. അതിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. കഴുത്തിന് മുറിവേറ്റു. ആഴത്തിലുള്ള മുറിവായിരുന്നു ഇത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു'.
കുടുംബത്തെ തകര്‍ത്തത് ഇവരാണെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും നാട്ടുകാര്‍ പറഞ്ഞു. 'അയാള്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍. അയാളുടെ വീടിന് മുന്നിലൂടെ നല്ല വസ്ത്രമിട്ട് നടക്കാന്‍ സാധിക്കില്ലായിരുന്നു. അയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ട്. ജാമ്യത്തിലിറങ്ങിയതിന് ശേഷം ചെന്താമര പുറത്ത് സെക്യൂരിറ്റി ജോലി ചെയ്തിരുന്നു എന്നാണ് നാട്ടുകാര്‍ക്ക് കിട്ടിയ വിവരം. നാട്ടിലെത്തിയിട്ട് രണ്ട് മാസം ആകുന്നതെ ഉണ്ടായിരുന്നുള്ളൂ.
കൊലയ്ക്കുശേഷം രക്ഷപെട്ട പ്രതി ചെന്താമരയാക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. സുധാകരന്‍റെ ഭാര്യയെ ചെന്താമര 2019ല്‍ വെട്ടിക്കൊലപ്പെടുത്തിയകേസില്‍ ജാമ്യത്തിലാണ് ചെന്താമര. ഈ കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയാണ് വീണ്ടും കൊലപാതകം