telangana-murder

TOPICS COVERED

മറ്റൊരു ജാതിയില്‍പെട്ട യുവതിയെ പ്രേമിച്ചു വിവാഹം കഴിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു കനാലില്‍ ഉപേക്ഷിച്ചു. തെലങ്കാന സൂര്യപേട്ട്  സ്വദേശിയായ 32 കാരനെയാണു ഭാര്യ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്.

 
തെലങ്കാനയില്‍ ദുരഭിമാനക്കൊല | Telengana
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ഉറ്റമിത്രത്തിന്റെ ഉടപിറപ്പിനെ പ്രണയിച്ചു വിവാഹം കഴിക്കുക. കൂടെ നടന്നുള്ള ചതി സഹിക്കാന്‍ കഴിയാത്ത സുഹൃത്ത് വൈരമെല്ലാം മറന്നതായി നടിച്ചു കൂടെ കൂടി വിളിച്ചുകൊണ്ടുപോയി തല്ലിക്കൊല്ലുക. തെലങ്കാന സൂര്യപേട്ട് ടൗണില്‍ 32 കാരനായ ദളിത് യുവാവിന്റെ കൊലയെ തുടര്‍ന്ന് സംഘര്‍ഷസമാന സാഹചര്യമാണ്. കൃഷ്ണയെന്നയാളുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണു മൂസി കനാല്‍ക്കരയില്‍ കണ്ടെത്തിയത്. തല്ലിക്കൊന്നതിനുശേഷം കനാല്‍ കരയില്‍ ഉപേക്ഷിച്ചതായിരുന്നു. സഹോദരന്‍ മഹേഷ് വിളിച്ചതനുസരിച്ചാണു കൃഷ്ണ പുറത്തുപോയതെന്നും ദുരഭിമാനക്കൊലയാണന്നും ഇയാളുടെ ഭാര്യ ഭാര്‍ഗവി ആരോപിച്ചതോടെയാണ് പ്രതിഷേധം തുടങ്ങിയത്

      ദളിത് സംഘടനകളും കൊല്ലപ്പെട്ടയാളുടെ കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നഗരത്തില്‍ സുരക്ഷ കൂട്ടി. ഗൗഡ വിഭാഗത്തില്‍പെട്ട ഭാര്‍ഗവിയുടെ കുടുംബം വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു.

      ENGLISH SUMMARY:

      Dalit man found dead on riverbank in Telangana’s Suryapet, father alleges ‘honour killing’ by wife’s family