ചെയ്തത് തെറ്റാണെന്നും എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും പാലക്കാട് നെന്മാറ ഇരട്ട കൊലപാതകക്കേസിലെ പ്രതി ചെന്താമര. തന്നെ നൂറുവര്‍ഷം ശിക്ഷിക്കണം. വേഗത്തില്‍ ശിക്ഷ നടപ്പാക്കാന്‍ കോടതി ഇടപെടണമെന്നും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചെന്താമര ആവശ്യപ്പെട്ടു.
Read Also: ചെന്താമര കടുവയെപ്പോലെയെന്ന് കരുതി; കൊടുംപക; കൊല ആസൂത്രിതം: എസ്പി
അതേസമയം, കൊലപാതകം പ്രതി കരുതി കൂട്ടി നടത്തിയതാണെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം നടത്തിയ മന്ത്രവാദമാണ് സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോകാൻ കാരണമെന്ന് ചെന്താമര വിശ്വസിച്ചു. കടുവയാണെന്ന് സ്വയം കരുതുന്ന കൊടും ക്രിമിനൽ ചെന്താമരയുടെ പകയാണ് നെന്മാറയിലെ ഇരട്ട കൊലപാതകത്തിന്റെ കാരണം. ഭാര്യ ഉപേക്ഷിച്ച് പോയതിന് കാരണം കൊല്ലപ്പെട്ട സുധാകരനും കുടുംബവും നടത്തിയ മന്ത്രവാദമാണെന്ന് വിശ്വസിച്ച ചെന്ദാമര ആ കുടുംബത്തിനെ ഇല്ലാതാക്കാനാണ് 2019 മുതൽ ശ്രമിച്ചത്
ഒരാഴ്ച മുമ്പുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചു എന്നു പറയുന്ന ചെന്താമരയുടെ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊല്ലാൻ പ്രതി ആയുധവും നേരത്തെ വാങ്ങിയിരുന്നു. കൊലപാതക ശേഷം താൻ വിഷം കഴിച്ചുവെന്ന് പൊലീസിനെ വിശ്വസിപ്പിക്കാനും ചെന്താമര ശ്രമിച്ചു
ഒരു രാത്രിയും പകലും നീണ്ട ചോദ്യം ചെയ്യലിൽ ജനരോഷം കണക്കിലെടുത്ത് ആദ്യ ഘട്ട വൈദ്യ പരിശോധന പോലും ഡി വൈ എസ് പി ഓഫീസിലാക്കി. 4 40 ഓടെ ആലത്തൂർ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. അടുത്ത മാസം പന്ത്രണ്ടാം തീയതി വരെ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തികരിച്ച് ആലത്തൂർ സബ് ജയിലിൽ അടച്ചു. കസ്റ്റഡി അപേക്ഷ നൽകിയ ശേഷം പൊലീസ് പ്രതിയുടെ തെളിവെടുപ്പ് നടത്തും