ഇടുക്കി ഹൈറേഞ്ചിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി പ്രസവിച്ചു. കട്ടപ്പനയിലെ ആശുപത്രിയിലാണ് പതിനാലുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവായ പതിനാലുകാരനിൽ നിന്ന് ഗർഭിണിയായെന്നാണ് പെൺകുട്ടിയുടെ മൊഴി. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഗർഭിണിയാണെന്ന് മനസ്സിലായി. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപവാസിയായ ബന്ധുവിൽ നിന്ന് ഗർഭം ധരിച്ചത്.