Malappuram-youth-arrested-sexual-assault

പ്രായപൂർത്തിയാവാത്ത 15കാരിയെ പ്രലോഭിപ്പിച്ച് പലയിടങ്ങളിൽ കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം തുവ്വൂർ പള്ളിപറമ്പ് സ്വദേശി പുന്നശ്ശേരി വീട്ടിൽ ജഹ്ഫറാണ്  പിടിയിലായത്. കഴിഞ്ഞ ഡിസംബറിലാണ് സമൂഹമാധ്യമങ്ങൾ വഴി പ്രതി 15കാരി പെൺകുട്ടിയുമായി പരിചയത്തിലായത്. 

 
15കാരിയെ പ്രലോഭിപ്പിച്ച് പലയിടങ്ങളിൽ പീഡനം; യുവാവ് അറസ്റ്റിൽ ​| Malappuram POCSO case
15കാരിയെ പ്രലോഭിപ്പിച്ച് പലയിടങ്ങളിൽ എത്തിച്ച് പീഡനം; യുവാവ് അറസ്റ്റിൽ #Malappuram
Video Player is loading.
Current Time 0:00
Duration 0:53
Loaded: 18.41%
Stream Type LIVE
Remaining Time 0:53
 
1x
  • Chapters
  • descriptions off, selected
  • captions off, selected
  • en (Main), selected

തുടർന്ന് പെൺകുട്ടിക്ക് മൊബൈൽ ഫോണും വാച്ചും സമ്മാനമായി നൽകി. കൂടുതൽ സമ്മാനങ്ങൾ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. വിലകൂടിയ സമ്മാനങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്ന് അന്വേഷത്തിലാണ് പീഡനത്തെ കുറിച്ചുള്ള വിവരം പുറത്തായത്. 

പിടിയിലാവുമെന്ന് ഉറപ്പായത്തോടെ പ്രതി മുങ്ങുകയായിരുന്നു. സംസ്ഥാനത്തിനു പുറത്തു ഒളിവിലായിരുന്ന പ്രതിയെ സി.ഐ സി.പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റിലായത്. പ്രതിയെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

A young man has been arrested in the case of luring a 15-year-old girl, taking her to many places and abusing her. Jahfar, a native of Malappuram Tuvvoor Palliparamp, was arrested at Punnassery house.