മലപ്പുറത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. മലപ്പുറം പുല്‍പ്പറ്റ ഒളമതില്‍ സ്വദേശി മിനിയാണ് കുഞ്ഞിനെ കൊന്നശേഷം ജീവനൊടുക്കിയത്. കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് മിനിയെ കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് മഞ്ചേരി പൊലീസ് കേസെടുത്തു.
നാല്‍പ്പത്തിരണ്ട് വയസ്സാണ് മിനിയുടെ പ്രായം. ഇവരുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ബക്കറ്റില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. പ്രസവശേഷം മിനി സ്വന്തം വീട്ടിലായിരുന്നു. മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്‍റെ വീട്. തന്‍റെ മരണത്തില്‍ ആരെയും കുറ്റപ്പെടുത്തേണ്ടെന്നും കുഞ്ഞിനേയും കൂടെ കൊണ്ടുപോകുന്നു എന്ന കുറിപ്പെഴുതിവച്ചാണ് മിനി ജീവനൊടുക്കിയത്.
കുഞ്ഞിനെ ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തിയശേഷം മിനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോസ്റ്റ്‍മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പൊലീസ്. സംഭവത്തിൽ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.