തൃപ്പുണിത്തുറയില്‍ വിദ്യാര്‍ഥി ഫ്ലാറ്റില്‍നിന്ന് ചാടി മരിച്ചത് റാഗിങ്ങിനെ തുടര്‍ന്നെന്ന് കുടുംബം. വിദ്യാര്‍ഥി സ്കൂളില്‍ ശാരീരിക, മാനസിക പീഡനത്തിന് ഇരയായെന്ന് പരാതിയില്‍. സംസ്ഥാന പൊലീസ് മേധാവിക്ക് കുടുംബം പരാതി നല്‍കി. സ്കൂളിനെതിരെയും ചില വിദ്യാര്‍ഥികള്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. വിദ്യാര്‍ഥികള്‍ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദിച്ചുവെന്നും ആരോപിച്ചു.
ജനുവരി 15നാണ് വിദ്യാര്‍ഥി ഫ്ലാറ്റിലെ 26-ാം നിലയില്‍ നിന്നും ചാടി മരിച്ചത്. മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്.