പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച 32 കാരന് 78 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയുടേതാണ് ഉത്തരവ്. ഭാര്യയുടെ ബന്ധുവായ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം പുറത്തു പറയുമെന്നു ഭീക്ഷണിപ്പെടുത്തി കുട്ടിയെ നിശബ്ദയാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കണ്ട പ്രതിയുടെ ഭാര്യയാണ് വിവരം പൊലീസിനെ അറിയിച്ചത്. 14 മാസം കൊണ്ടു വിചാരണപൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജെ.കെ.അജിത് പ്രസാദാണ് ഹാജരായത്.