വാടക വീടു വാഗ്ദാനം ചെയ്ത് യുവതിയെ ബലാല്‍സംഗം ചെയ്യുകയും, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. കോന്നി സ്വദേശി സാം മോനി ശാമുവല്‍ ആണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത്. ബലാല്‍സംഗം ചെയ്തയാളില്‍ നിന്ന് രക്ഷപെടാന്‍ യുവതി കോന്നിയിലെ ജോലി ഉപേക്ഷിച്ചു. ശല്യം തുടര്‍ന്നതോടെ സോഷ്യല്‍ മീഡിയയും ഉപേക്ഷിച്ചു.

ഇതോടെ പ്രതി  കത്തുകള്‍ അയച്ച് ശല്യപ്പെടുത്തി. പുതിയ ജോലി സ്ഥലത്തെത്തിയും വീട്ടിലെത്തിയും പിന്തുടര്‍ന്ന് ശല്യപ്പെടുത്തി. കയ്യിലുള്ളദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞാണ് പലവട്ടം ഉപദ്രവിച്ചത്. മാനസികമായി തകര്‍ന്നതോടെയാണ് യുവതി കോന്നി പൊലീസില്‍ പരാനല്‍കിയതും ഒടുവില്‍ പ്രതിയെ പിടികൂടിയതും.

ENGLISH SUMMARY:

A man was arrested for allegedly raping a woman under the pretense of offering a rental house and blackmailing her with recorded visuals. The accused, Sam Moni Samuel from Konni, was caught while attempting to flee abroad.