കോഴിക്കോട് എന്‍.ഐ.ടിയ്ക്കെതിരെ കൂടുതല്‍ പരാതികളുമായി രക്ഷിതാക്കള്‍. തന്റെ മകന്‍റെ മരണത്തിന് കാരണക്കാരന്‍ എന്‍.ഐ.ടി ഡയറക്ടറാണെന്നും അതുകൊണ്ടുതന്നെയാണ് അന്വേഷണം അട്ടിമറിച്ചതെന്നും ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി ആഗിന്‍ എസ് ദിലീപിന്റെ പിതാവ് ആരോപിച്ചു.
പരാജയപ്പെട്ട പരീക്ഷകൾ വീണ്ടും എഴുതാൻ എൻ.ഐ.ടി അധികൃതർ ആഗിന്‍ എസ് ദീലീപിനെ അനുവദിച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് എൻ.ഐ.ടിയിലെ പഠനം ഉപേക്ഷിച്ച് വീണ്ടും ബിടെക്കിന് പഞ്ചാബിലെ ഒരു കോളജിൽ ചേർന്നെങ്കിലും 2022 സെപ്റ്റംബർ 20ന് ഹോസ്റ്റൽ മുറിക്കുളളില്‍ അഗിൻ ജീവനൊടുക്കുകയായിരുന്നു. തന്റെ മരണത്തിന് കാരണക്കാരന്‍ ഡയറക്ടര്‍ ആണെന്ന കുറിപ്പും മൃതദേഹത്തിനൊപ്പം ലഭിച്ചിരുന്നു. മരണത്തിന് ഉത്തരവാദിയും പഠനം ഉപേക്ഷിക്കാനുള്ള കാരണം ഡയറക്ടർ പ്രസാദ് കൃഷ്ണ ആണെന്ന് ആത്മഹത്യാക്കുറിപ്പിൽ ഉള്ളടക്കം. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം വേണമെന്ന് പിതാവ് എന്‍.ഐ.ടിക്കും പൊലീസിനും പരാതി നല്‍കിയത്
സഹപാഠികളായ വിദ്യാർത്ഥികളിൽ നിന്നും ദളിത് വിദ്യാര്‍ഥിയായിരുന്ന വൈശാഖൻ നേരിട്ടതും കൊടിയ ജാതി അധിക്ഷേപമാണ്. വർഷം ഒന്ന് കഴിഞ്ഞിട്ടും എൻ.ഐ.എടിക്കും കുന്നമംഗലം പൊലീസിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അതേസമയം ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് ദേശിയ പ്രസിഡന്റ് അഹമ്മദ് സാജു രാഷ്ട്രപതിക്ക് പരാതി നൽകി.