പ്രതീകാത്മക ചിത്രം
പൊതു ശൗചാലയത്തില്‍ വച്ച് പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് യുവാവ്. ചണ്ഡീഗഡിലെ മൗലി ജാഗ്രണിലാണ് സംഭവം. 28 വയസുള്ള ധന്‍രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീടിനു സമീപത്തുള്ള പൊതു ശൗചാലയത്തില്‍ വച്ചാണ് പീഡനം നടന്നത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
കളിക്കാനായി വീട്ടില്‍ നിന്ന് പോയതാണ് പത്തുവയസ്സുകാരി. ഇപ്പോള്‍ തന്നെ തിരിച്ചുവരാം എന്നു പറഞ്ഞുപോയ കുട്ടിയെ കാണാതായതോടെ അമ്മ തിരഞ്ഞെത്തി. പൊതുശൗചാലയത്തിന് അരികിലെത്തിയപ്പോള്‍ മകളുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടു. ശുചിമുറിയുടെ വാതില്‍ തള്ളിത്തുറന്നപ്പോള്‍ അമ്മ കണ്ടത് വിവസ്ത്രനായി മകളെ ഉപദ്രവിക്കുന്ന പ്രതിയെയാണ്.
അമ്മയുടെ ഉറക്കെയുള്ള നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടി. ഇതിനിടെ ഓടിരക്ഷപ്പെടാന്‍ പ്രതി ശ്രമം നടത്തിയെങ്കിലും പൊലീസ് ഇയാളെ പിടികൂടി. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നെന്ന് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.