afan-family-massacre

വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്ന് യുവാവ് കൊലപാതകത്തിന് ശേഷം വീട്ടിലെ പാചകവാതക സിലിണ്ടര്‍ ‍തുറന്നുവിട്ടു. ഇതിനുശേഷമാണ് പ്രതി പെരുമല സ്വദേശി അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രതി കീഴടങ്ങിയതോടെയാണ് ക്രൂരകൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. അതിനിടെ വിഷം കഴിച്ച അഫാനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അച്ഛന് പണം നല്‍കാത്തതിനാലാണ് ബന്ധുക്കളെ കൊന്നതെന്ന് പ്രതിയുടെ മൊഴി. വിദേശത്ത് ഫര്‍ണിച്ചര്‍ കട നടത്തുന്ന അച്ഛന്‍റെ ബിസിനസ് പൊളിഞ്ഞിരുന്നു.

എല്ലാവരെയും പ്രതി അഫാന്‍ ആക്രമിച്ചത് ചുറ്റികൊണ്ട് തലയ്ക്കടിച്ച്. സഹോദരനും 9–ാം ക്ലാസ് വിദ്യാർഥിയുമായ അഫ്സാൻ, അച്ഛന്‍റെ ചേട്ടന്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ, മുത്തശ്ശി സല്‍മാ ബീവിയെ (88), കാമുകി ഫര്‍സാന എന്നവരാണ് കൊല്ലപ്പെട്ടത്. ആദ്യം പാങ്ങോട്ടുള്ള വീട്ടിലെത്തി മുത്തശ്ശി സല്‍മാ ബീവിയെ വെട്ടിക്കൊന്നു. പിന്നീട് വല്യച്ഛന്‍റെ വീട്ടിലെത്തി,വല്യച്ഛന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു. അതിനുശേഷം സ്വന്തം വീട്ടിലെത്തി സഹോദരനെയും കാമുകിയെയും വെട്ടിക്കൊന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട സഹോദരന്‍  അഫ്സാന്‍ (14). കാമുകി ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൊല്ലാന്‍ വേണ്ടിയാണ്. വീട്ടില്‍വച്ച് അമ്മയെയും വെട്ടി, ഗുരുതരമായി പരുക്കേറ്റ് അമ്മ ചികില്‍സയിലാണ്.

ENGLISH SUMMARY:

Venjaramoodu is in shock after 23-year-old Afan from Perumala brutally murdered five family members using a hammer. The victims included his younger brother, grandmother, uncle, aunt, and girlfriend. After the killings, he opened the gas cylinder in his house before surrendering to the police. Reports suggest financial disputes with his father led to the crime. Afan later consumed poison and was shifted to the medical college. His mother, who was also attacked, remains in critical condition.