‘സാറെ ഞാന്‍ കുഴിമന്തിയില്‍ എലിവിഷം ചേര്‍ത്ത് കഴിച്ചു’, അഞ്ചു പേരെ വെട്ടികൊന്നിട്ട് അഫാന്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്. ഉടനെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാരോടും കൂളായിട്ടാണ് അഫാന്‍റെ ഇടപെടല്‍. ആറ് പേരെ വെട്ടിയതിന് ശേഷമാണ് താന്‍ വരുന്നതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. മൂന്ന് പേര്‍ മരിച്ചെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവരും ഉടന്‍ മരിക്കുമെന്നും പ്രതി പറഞ്ഞു. ഭാവവ്യത്യസമൊന്നുമില്ലാതെയാണ് അഫാന്‍ കൊലപാതകത്തെ പറ്റി വിശദീകരിച്ചതെന്ന് പൊലീസ് പറയുന്നു.
പ്രതിയുടെ കാമുകി, സഹോദരന്‍, അച്ഛന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അച്ഛന്റെ അമ്മ എന്നിവരുടെ മരണമാണ് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയുടെ ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.ഒറ്റ ദിവസമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നാല് പേരെ വെട്ടികൊലപ്പെടുത്തുകയും പാങ്ങോട് താമസിക്കുന്ന 88 വയസ്സുള്ള അച്ഛന്റെ മാതാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.