tvm-venjaramoodu

കാമുകിയുടെ മൃതദേഹം കണ്ടെത്തിയത് തലയ‌്ക്ക് ചുറ്റിക കൊണ്ട് അടിച്ചു ചതച്ച നിലയിലെന്ന് നാട്ടുകാര്‍. കാമുകിയെ തനിച്ചാക്കാനാകില്ലെന്ന കരുതിയാണ് കാമുകിയെയും വെട്ടിക്കൊന്നത്.  

രണ്ട് മണിക്കൂറിനുള്ളില്‍ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത്  6 പേരെയാണ് 23കാരന്‍ അഫാന്‍ വെട്ടിയത്. അതില്‍ 5 പേര്‍ മരിച്ചു. ആദ്യം പാങ്ങോട്ടുള്ള വീട്ടിലെത്തി 88 കാരിയായ മുത്തശ്ശി സല്‍മാ ബീവിയെ വെട്ടിക്കൊന്നു പിന്നീട് വല്യച്ഛന്‍റെ വീട്ടിലെത്തി, വല്യച്ഛന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ഒടുവില്‍ സ്വന്തം വീട്ടിലെത്തി 9ാം ക്ലാസുകാരനായ അനിയനെയും കാമുകിയെയും അമ്മയെയും വെട്ടി. വെട്ടേറ്റ 6 പേരില്‍ 5 പേരും മരിച്ചു. ശേഷം വിഷം കഴിച്ച പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. 

      അമ്മയെ അതീവ ഗുരുതരാവസ്ഥയില്‍ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി 23 കാരന്‍ അഫാനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

      വൈകിട്ട് 6.30 മണിക്ക് മച്ചാനേ എന്ന് വിളിച്ച് അഫാന്‍ ഓടിവന്നുവെന്ന് അയല്‍ വാസിയും സുഹൃത്തുമായ ആലം വെളിപ്പെടുത്തുന്നു.  ചാവി കറക്കി കൂളായി തനിക്ക് നേരേ വന്ന പ്രതി താന്‍ നാല് പേരെ കൊന്നുവെന്നും സ്റ്റേഷനില്‍ പോയിവരാമെന്നും പറഞ്ഞാണ്  പോയതെന്നും സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു. 

      ENGLISH SUMMARY:

      Within just two hours, 23-year-old Afan traveled to different locations and attacked six people. Five of them lost their lives. He first went to his home in Pangode and fatally stabbed his 88-year-old grandmother, Salma Beevi. Then, he proceeded to his uncle's house, where he killed his uncle Latheef and his wife Shahida.