പാലക്കാട് സ്വദേശിയായ ദന്ത ഡോക്ടറെ 15 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് പാലക്കാട്, കരിമ്പ, കളിയോട് കണ്ണൻകുളങ്ങര സ്വദേശി വിഷ്ണുരാജ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും മാരക ലഹരി മരുന്നായ 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. രണ്ട് മാസമായി സ്പെഷൽ സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്ന ലഹരി കോഴിക്കോട് ടൗൺ, എൻ.ഐ.ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കുമായി വിപുലമായ തോതിലാണ് വിൽപന നടത്തിയിരുന്നത്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള മൊത്തവിതരണക്കാരിൽ നിന്നും ഇയാൾ ലഹരി എത്തിച്ചിരുന്നു. പ്രതി എല്ലാവിധ ലഹരിയും ഉപയോഗിക്കുന്നതായും പൊലീസ് പറഞ്ഞു.
ENGLISH SUMMARY:
A dentist from Palakkad was arrested by the Kozhikode police with 15 grams of MDMA. Vishnuraj, a native of Karimba, Kalliyode, Kannan Kulangara in Palakkad, was arrested from a flat in Omassery, Koduvally, Kozhikode. The police recovered 15 grams of the deadly drug MDMA from him. He had been under the surveillance of a special squad for the past two months.