വയനാട് മാനന്തവാടിയില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് നേരെ ഒരു സംഘം വിദ്യാര്‍ഥികളുടെ മര്‍ദനം. ബലമായി പിടിച്ചുകൊണ്ടുപോയി കെട്ടിടത്തിന്റെ കോണിപ്പടിയില്‍വച്ച് മര്‍ദിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വിദ്യാര്‍ഥിയുടെ അച്ഛന്‍ സി.ഡബ്ല്യു.സിക്ക് പരാതി നല്‍കി. അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പനമരം പൊലീസ് കേസെടുത്തു
അതേസമയം, താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകത്തിൽ പ്രതികൾ പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും പ്രതിഷേധം കനക്കാനാണ് സാധ്യത. പ്രതിപക്ഷ വിദ്യാർത്ഥി, യുവജന സംഘടനകൾ പ്രതികൾ പരീക്ഷ എഴുതുന്ന ജുവനൈൽ ഹോമിലേക്ക് മാർച്ച് നടത്തും.
കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിൽ 60ൽ അധികം കെഎസ്‌യു - എംഎസ്എഫ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സമാനമായ പ്രതിഷേധം ഇന്നും ഉണ്ടാകുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്. പ്രതികൾക്ക് പരീക്ഷയെഴുതാൻ അവകാശമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള അനുമതി റദ്ദാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.