ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മര്‍ദനമേറ്റശേഷം ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. ബസില്‍ നിറയെ ആളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്നലെ താനൂരില്‍ ഭാര്യയെ കയറ്റിയ ഓട്ടോ ഡ്രൈവര്‍ക്കും മര്‍ദനമേറ്റിരുന്നു. പ്രദേശത്തു ബസ് ജീവനക്കാരുടെ ആക്രമണം പതിവെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഓട്ടോ മടക്കയാത്രയില്‍ രണ്ടോ മൂന്നോ ആളുകളെ കയറ്റുന്നതാണ് പ്രകോപനമെന്നും ഇവര്‍ പറയുന്നു.