കോഴിക്കോട് യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സിഐക്കെതിരെ കേസ്. നാദാപുരം കണ്‍ട്രോള്‍ റൂം സിഐ സ്മിതേഷിനെതിരെയാണ് നടപടി. വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് വള്ളിക്കാട് സ്വദേശിയുടെ പരാതി. മൊബൈലിൽ യുവതി സിഐയുടെ നമ്പർ ബ്ലോക്ക് ചെയ്തതിനുള്ള വൈരാഗ്യമാണ് ഭീഷണിക്ക് പുറകിൽ എന്ന് പരാതിയിൽ പറയുന്നു.