പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയേയും സുഹൃത്തിനേയും വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച വെട്ടുകത്തി കണ്ടെടുത്തു. തെളിവെടുപ്പിലാണ് ഒളിപ്പിച്ച വെട്ടുകത്തി കണ്ടെത്തിയത്. പ്രതിയെക്കണ്ട് കൊല്ലപ്പെട്ട യുവാവിന്‍റെ അമ്മ പൊട്ടിക്കരഞ്ഞു.
ഞായറാഴ്ച രാത്രിയാണ് പാടം സ്വദേശി ബൈജു ഭാര്യ വൈഷ്ണയേയും സുഹൃത്ത് വിഷ്ണുവിനേയും വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം ബൈജു വെട്ടുകത്തി ഒളിപ്പിച്ച് പൊലീസിനു മുമ്പാകെ കീഴടങ്ങിയിരുന്നു. ഇന്നലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതോടെയാണ് രാവിലെ തെളിവെടുപ്പ് നടത്തിയത്. വിഷ്ണു വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊലപാതകം. ഇവിടുത്തെ വിറകിലാണ് കൊലപാതകശേഷം വെട്ടുകത്തി ഒളിപ്പിച്ചത്.
വെട്ടുകത്തിയില്‍ നിന്ന് വൈഷ്ണയുടെ മുടിയും ഇരുവരുടേയും രക്തക്കറയും ഫോറന്‍സിക് സംഘം കണ്ടെത്തി. ഞായര്‍ രാത്രി ബൈജുവും വിഷ്ണുവും ഒരുമിച്ചാണ് ജോലി കഴിഞ്ഞു വന്നത്. ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ ഭാര്യയുടെ രഹസ്യഫോണും അതിലെ സന്ദേശങ്ങള്‍ കണ്ടതുമാണ് കൊലപാതകത്തിന് കാരണം. രക്ഷപെട്ട് വിഷ്ണുവിന്‍റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് ബൈജു ഇരുവരേയും വെട്ടിക്കൊന്നത്.