പ്രതീകാത്മക ചിത്രം
റോഡരികില്‍ ശരീരമാസകലം പരുക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മുൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. യുവതിയുടെ കാലിലെ നഖങ്ങള്‍ മുഴുവന്‍ പിഴുതെറിഞ്ഞിട്ടുണ്ട്. നൈറ്റ് ഡ്രസ് ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാറിലെ നളന്ദയിലാണ് സംഭവം.
സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാനുണ്ട്. കൊലയ്ക്ക് കാരണമെന്താണെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.
ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണെന്ന് നളന്ദ ജില്ലയിലെ ബഹാദുര്‍പുര്‍ ഗ്രാമവാസികള്‍ പ്രതികരിച്ചു. റോഡരികില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത നാട്ടുകാരില്‍ വലിയ നടുക്കമാണുണ്ടാക്കിയിരിക്കുന്നത്. ഗ്രാമവാസികളില്‍ ആര്‍ക്കെങ്കിലും കൊല്ലപ്പെട്ട യുവതിയെ അറിയാമോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഉടന്‍ തന്നെ യുവതിയെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊലയ്ക്ക് കാരണവും പെട്ടെന്നു തന്നെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.