bjp-worker-attacked-panur-kannur-political-clash

TOPICS COVERED

കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കുറ്റേരി കൊല്ലമ്പറ്റ ഷൈജുവിനാണ് തലയ്ക്ക് വെട്ടേറ്റത്. സാരമായി പരുക്കേറ്റ ഇയാളെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയിലൂര്‍ മുത്തപ്പന്‍മടപ്പുര തിറ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് വെട്ടേറ്റത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. സിപിഎമ്മുകാരന് മര്‍ദനമേറ്റതിന് ശേഷമാണ് വെട്ടേറ്റെതന്നാണ് പൊലീസ് പറയുന്നത്. കൊളവല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

A BJP worker, Shaiju from Kutteri Kollampatta, was attacked with a sharp weapon in Panur, Kannur. He sustained serious head injuries and was admitted to Thalassery Indira Gandhi Hospital. The incident occurred during the festival at Poyilur Muthappan Madappura, following a clash. BJP alleged CPM workers were behind the attack, while police stated that it happened after a CPM worker was assaulted. Kolavallur police have launched an investigation.