കാഞ്ചീപുരത്ത് കുപ്രസിദ്ധ ഗുണ്ട വസൂല്‍രാജ കൊല്ലപ്പെട്ടു. നാടന്‍ ബോബ് എറിഞ്ഞ ശേഷം ഒരു സംഘം ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കാഞ്ചീപുരം തിരുകാഴിമേട്ടില്‍ റേഷന്‍ കടയ്ക്ക് സമീപം നില്‍ക്കുകയായിരുന്നു വസൂല്‍ രാജ. ഈ സമയം ഇവിടേക്കെത്തിയ ഒരുസംഘം രാജയ്ക്ക് നേരെ ബോബെറിഞ്ഞു. തുടര്‍ന്ന് ഇയാളെ വെട്ടി. വെട്ടേറ്റ് രാജ വീണതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാള്‍ മരണപ്പെട്ടു. എ പ്ലസ് കാറ്റഗറി ഗുണ്ടയാണ് വസൂല്‍രാജ. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ 20 ലധികം കേസുകളുണ്ട്. വധശ്രമമടക്കമുള്ളവ ഇതില്‍പെടും. അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതെന്നാണ് വിവരം. മുന്‍വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങി.