കൊല്ലത്ത് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ രണ്ട് യുവാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കാട്ടുപുതുശേരി സ്വദേശി ഇര്‍ഫാന്‍(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാക്കൾ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. പ്രതികളെയും പെണ്‍കുട്ടിയെയും ആലുവയിൽ നിന്നാണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.