കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ജീവനൊടുക്കി. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. ഫെബിന്റെ പിതാവ് ജോർജ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. Read More at: കാറില്‍ നിന്ന് ചാടിയിറങ്ങി വീട്ടില്‍ക്കയറി, യുവാവിനെ കുത്തി വീഴ്ത്തി; ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
ഫെബിനെ കുത്തിയ ശേഷം പ്രതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. നീണ്ടകര സ്വദേശി തേജസ് രാജ് (22) ആണ് മരിച്ചത്. കടപ്പാക്കടയിലെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിന് സമീപം ഒരു കാറും നിർത്തിയിട്ടിട്ടുണ്ട്.
ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. പ്രതി കയ്യിൽ ഇന്ധനം കരുതിയിരുന്നതായി പോലീസ് പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വീടിന് സമീപം ഉപേക്ഷിച്ച നിലയിലാണ്. സിറ്റി പോലീസ് കമ്മീഷണർ ഉളിയക്കോവിലെ വീട്ടിൽ പരിശോധന നടത്തി.