കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയുടെ കൊലക്ക് കാരണം പ്രണയനൈരാശ്യപ്പകയെന്ന് എഫ്.ഐ.ആര്‍. കൊലയ്ക്കു ശേഷം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ തേജസും കൊല്ലപ്പെട്ട ഫെബിന്‍റെ സഹോദരി ഫ്ലോറിയും പ്രണയത്തിലായിരുന്നു. യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതാണ് വിരോധത്തിന് കാരണം. ഫെബിനെയും മാതാപിതാക്കളെയും കൊലപ്പെടുത്താനാണ് തേജസ് എത്തിയത്. ALSO READ; എത്തിയത് പര്‍ദ്ദ ധരിച്ച്; കൊലയ്ക്ക് കാരണം വിവാഹം മുടക്കിയതിലെ പക; നടുക്കം
വീട്ടിലെ കോളിംഗ് ബെല്ലടിച്ചപ്പോള്‍ ഫെബിന്‍റെ പിതാവ് ജോര്‍ജ് ഗോമസാണ് വാതില്‍ തുറന്നത്. പര്‍ദ്ദ ധരിച്ചായിരുന്നു തേജസ് എത്തിയത്. ഈ സമയം വീട്ടിനുള്ളില്‍ പേരയ്ക്ക മുറിക്കുകയായിരുന്നു ജോര്‍ജ്. ഈ കത്തി അദ്ദേഹത്തിന്‍റെ കയ്യിലുണ്ടായിരുന്നു. ഇതെടുത്താണ് തേജസ് ജോര്‍ജിനെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജോര്‍ജിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ ഫെബിനെയും തേജസ് കുത്തി വീഴ്ത്തുകയായിരുന്നു.
കുത്തേറ്റ് പ്രാണരക്ഷാര്‍ഥം ഫെബിന്‍ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നെഞ്ചിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ ഫെബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. നാട്ടുകാരെ വിളിക്കാന്‍ പുറത്തേക്ക് ഓടിയെങ്കിലും ആരും ഇടപെട്ടില്ല എന്നാണ് ഫെമിന്‍റെ അമ്മ ഡെയ്സി പറയുന്നത്. എന്നാല്‍ വീടിനുള്ളിൽ നിന്ന് നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും ശരീരമാകെ രക്തം ആയിരുന്നുവെന്നും അയൽവാസി രാമചന്ദ്രൻ നായർ പ്രതികരിച്ചു. എന്താണ് അവിടെ സംഭവിച്ചതെന്ന് അറിഞ്ഞില്ല. പെൺകുട്ടിയും തേജസും തമ്മിലുള്ള അടുപ്പവും ആർക്കും അറിയില്ലെന്നും രാമചന്ദ്രൻ നായർ മനോരമ ന്യൂസിനോട് പറഞ്ഞു. ALSO READ; ‘പ്രണയമാണെന്ന് പറഞ്ഞ് നിരന്തര ശല്യം; താല്‍പര്യമില്ലെന്ന് പലവട്ടം പറഞ്ഞതാണ്’; കൊടുംപക; കൊല
കൊല്ലം ഫാത്തിമമാതാ കോളജ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ് ഗോമസ്. ഫെമിന്‍റെ പിതാവ് ജോര്‍ജ് ഗോമസ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. തേജസ് പെട്രോളുമായി വീട്ടിലെത്തിയത് ഫ്ലോറിയയെ ലക്ഷ്യമിട്ടാണെന്ന് കരുതുന്നു. വീട്ടിനുള്ളില്‍ പെട്രോള്‍ ഒഴിച്ചെങ്കിലും കത്തിച്ചില്ല. ഇത് ഫ്ലോറിയ വീട്ടില്‍ ഇല്ലാത്തതിനാലാകാം എന്നാണ് പൊലീസ് കരുതുന്നത്.