bike-ambulance

കൊച്ചി കലൂരിൽ ആംബുലൻസിന് വഴിമുടക്കിയ സ്കൂട്ടർ യാത്രക്കാരിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. യുവതിയുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. 5000 രൂപ പിഴയും ചുമത്തി. കൊച്ചിയിൽ താമസക്കാരിയായ മൈസൂർ സ്വദേശിനിക്കെതിരെയാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മുൻപിൽ യുവതി തടസ്സം സൃഷ്ടിച്ചത്. കലൂർ മെട്രോ സ്റ്റേഷൻ മുതൽ സിഗ്നൽ വരെ ആംബുലൻസിന് തടസമായി വാഹനം ഓടിച്ചു. അബദ്ധം പറ്റി എന്നാണ് യുവതി മോട്ടോർ വാഹന വകുപ്പിന് നൽകിയ വിശദീകരണം.

ENGLISH SUMMARY:

The Motor Vehicles Department has taken action against a scooter rider who obstructed an ambulance in Kaloor, Kochi. The woman’s driving license has been suspended for six months, and a fine of ₹5,000 has been imposed. The action was taken against a Mysuru native residing in Kochi. The incident occurred last Saturday when the woman deliberately blocked an ambulance carrying a critically ill patient. She rode her scooter in front of the ambulance from Kaloor Metro Station to the traffic signal. In her explanation to the authorities, she claimed it was an unintentional mistake.