airgun

TOPICS COVERED

ഉത്സവ ആഘോഷ വരവിനിടയിൽ എയർഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി. പാലക്കാട് തൃത്താല വേങ്ങശ്ശേരി പൂരത്തിനിടെയാണ് സംഭവം. തോക്ക് കസ്റ്റഡിയിലെടുത്ത തൃത്താല പൊലീസ് ഒതളൂര്‍ സ്വദേശി ദില്‍ജിത്തിനെ കേസെടുത്ത് വിട്ടയച്ചു.

വേങ്ങശ്ശേരി ഉല്‍സവാഘോഷ കമ്മിറ്റിയിൽപ്പെട്ട ദില്‍ജിത്താണ് എയർഗണുമായി വരവിനൊപ്പമെത്തിയത്. തൃത്താല കോക്കാട് സെന്‍ററില്‍ വച്ചാണ് യുവാവിന്‍റെ കയ്യിലുള്ള തോക്ക് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് എയർഗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഉത്സവ പരിപാടികൾക്കിടയിൽ എയർഗൺ പ്രദർശിപ്പിച്ചതിനും, എയർഗൺ അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. എയർഗണ്‍ പൊട്ടിയിരുന്നെങ്കിൽ പൊതുജനങ്ങളുടെ ജീവന് അപായം സംഭവിക്കുമായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പെരുമ്പിലാവിൽ നിന്നാണ് യുവാവ് എയർഗൺ വാടകയ്ക്ക് എടുത്തതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 

ENGLISH SUMMARY:

A festival committee member in Palakkad was caught by police for displaying an air gun during celebrations. The weapon was confiscated, and a case was filed for reckless handling.