സന്ദര്‍ശകപാസ് ഇല്ലാതെ ഉള്ളില്‍ കടക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്ത ആശുപത്രി അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനം. മയ്യില്‍ സ്വദേശി പവനന് നേരെയായിരുന്നു ആക്രമണം. സന്ദര്‍ശക പാസ് എടുക്കാന്‍ ആവശ്യപ്പെട്ടിട്ടും വകവയ്ക്കാതെ അകത്തുകടക്കാന്‍ ശ്രമിച്ചതാണ് തടഞ്ഞതെന്ന് പവനന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കണ്ണൂര്‍ സ്വദേശി ജില്‍ഷാദിനെതിരെ പവനന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ സ്റ്റാഫ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
‘നീ ആരാണ് എന്നോട് പാസ് ചോദിക്കാന്‍ മുഖ്യമന്ത്രിയാണോ’ എന്ന് യുവാവ് ചോദിച്ചതായും പാസെടുക്കാന്‍ പറഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞതായും സുരക്ഷാ ജീവനക്കാരന്‍ പറയുന്നു. അസംഭ്യ പറയരുത് അത് മോശമാണെന്ന് പറഞ്ഞു. പെട്ടെന്ന് പിടിച്ച് തള്ളുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണമായതിനാല്‍ നിലത്തടിച്ചു വീണു. കൈ പൊട്ടിയെന്നും പവനന്‍ പറയുന്നു.