എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസ്സായ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പെൺകുട്ടികളുടെ അമ്മയെ പ്രതി ചേർക്കും. കുട്ടികളുടെ രഹസ്യ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി അമ്മയ്ക്ക് പീഡന വിവരം അറിയാമായിരുന്നെന്ന് പൊലീസ് പിടിയിലായ ആൺസുഹൃത്ത് ധനേഷ് മൊഴി നൽകിയിട്ടുണ്ട്.
അമ്മ സ്വാധീനിക്കാതിരിക്കാൻ പെൺകുട്ടികളെ ശിശു ക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം അമ്മയ്ക്ക് എതിരെ കേസ് എടുക്കാനാണ് തീരുമാനം.
പെൺകുട്ടികളുടെ അമ്മയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും. "അമ്മക്ക് പീഡനത്തെക്കുറിച്ച് അറിവുണ്ടെന്ന് സംശയമുണ്ട്, അതിനാൽ കുട്ടികൾ വീട്ടിൽ സുരക്ഷിതരല്ല" എന്ന് ശിശു ക്ഷേമ സമിതി ജില്ലാ അധ്യക്ഷൻ വിന്‍സൻറ് ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.