കാമുകന്‍റെ സഹായത്തോടെ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി 15 കഷണങ്ങളാക്കിയ യുവതിയുടെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം വായിച്ചത്. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് കാമുകനായ സഹിലിന്‍റെ സഹായത്തോടെ മുസ്കാന് റസ്തോഗി എന്ന യുവതി ഭര്‍ത്താവായ സൗരഭിനെ കൊലപ്പെടുത്തിയത്.
മാര്‍ച്ച് നാലിനാണ് സൗരഭ് രജ്പുതിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ സെഡേഷന്‍ മരുന്നുകള്‍ കലര്‍ത്തി ഉറക്കിയ ശേഷം കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. 14 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കവേ ഞെട്ടിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മുസ്കാനും ആറു വയസുകാരി മകള്‍ക്കുമൊപ്പം ഡാന്‍സ് ചെയ്യുന്ന സൗരഭിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മകളുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി ഫെബ്രുവരി 28ന് റെക്കോര്‍ഡ് ചെയ്തതാണ് വിഡിയോ. ഇതിനുപിന്നാലെ ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സൗരഭിന്‍റെ കൊലപാതകം.
മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് മകളുടെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു നാട്ടിലേക്ക് മടങ്ങിയെത്തിയത്. 2016ലായിരുന്നു മുസ്കാനുമായുള്ള സൗരഭിന്‍റെ വിവാഹം. ഭാര്യക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഇദ്ദേഹം ജോലി രാജി വക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒത്തുപോവാനാവാതെ വന്നതോടെ പിന്നീട് വിവാഹമോചനത്തെ പറ്റി ആലോചിച്ചിരുന്നുവെങ്കിലും മകളെ ഓര്‍ത്ത് വേണ്ടെന്ന് വക്കുകയായിരുന്നു. എന്നാല്‍ വിവാഹബന്ധം തുടരാന്‍ തീരുമാനിച്ചത് സൗരഭിന്‍റെ മരണത്തിലേക്ക് കലാശിക്കുകയായിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.