malappuram-air-gun-attack

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉല്‍സവത്തിനിടെ വെടിവയ്പ്. എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണ്. ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ്് വെ‌ടിയേറ്റത്. ഉല്‍സവത്തിനിടെ സംഘര്‍ഷമുണ്ടായതോടെ വെടിയുതിര്‍ക്കുകയായിരുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ലുഖുമാൻ കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പാണ്ടിക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളില്ല.

പെപ്പര്‍ സ്‌പ്രേയും എയർ ഗണും കമ്പി വടിയും ഉപയോഗിച്ച് ചേരിതിരിഞ്ഞായിരുന്നു സംഘർഷം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുളിവെട്ടുക്കാവില്‍ നടന്ന ഉത്സവത്തില്‍ ചെമ്പ്രശേരി ഈസ്റ്റ്, കൊടശേരി എന്ന സ്ഥലങ്ങളിലെ ആളുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ചെമ്പ്രശേരിയിലും ഉണ്ടായത് എന്നാണ് നിഗമനം. അക്രമത്തില്‍ ഇരുപതോളം പേർക്ക് പരുക്കേറ്റു. ചേരി തിരിഞ്ഞുള്ള കല്ലേറ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലിസ് നിയന്ത്രിച്ചത്. 

പാണ്ടിക്കാട് പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. അക്രമം നടന്നത് രാത്രിയായതിനാല്‍ തന്നെ പ്രതികളെക്കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഉല്‍സവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പലരുടേയും കയ്യിലുള്ള മൊബൈല്‍ ദൃശ്യങ്ങളും ശേഖരിച്ച് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ENGLISH SUMMARY:

A shooting incident occurred during a festival at Chembrasheri, Pandikkad in Malappuram. A young man named Lukman from Chembrasheri was severely injured due to a gunshot fired from an airgun. The incident took place after a conflict erupted during the festival. The visuals of the altercation were shared, showing the extent of the violence. The young man was injured in the neck. Lukman, who sustained serious injuries, is currently receiving treatment at Kozhikode Medical College. The attack involved the use of paper spray and an airgun.