File photo./ Manorama
ലഗേജില്‍ ബോംബെന്നു തമാശയായി പറഞ്ഞ യാത്രക്കാരന്‍ കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റിലായി. എറണാകുളം കരുവേലിപ്പടി സ്വദേശി നിധിനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 8.15 ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡല്‍ഹി വിമാനത്തില്‍ പോകാനെത്തിയതാണ് നിധിന്‍. സുരക്ഷപരിശോധനക്കിടെ ബാഗില്‍ എന്തൊക്കെയാണ് ഉള്ളത് എന്ന ഉദ്യോഗസ്ഥന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദേഷ്യത്തില്‍ ബോംബ് എന്നു പറയുകയായിരുന്നു.
ഉദ്യോഗസ്ഥന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു. നിധിന്റെ യാത്ര തടഞ്ഞ് നെടുമ്പാശ്ശേരി പൊലീസിനു കൈമാറി.