കാസർകോട്ട് ബി.ജെ.പി പ്രവർത്തകൻ ജ്യോതിഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. എസ്.ഡി.പി.ഐ പ്രവർത്തകരായ റഫീഖ്, സാബിർ, ഹമീദ്, അഷറഫ് എന്നിവരെയാണ് വെറുതെ വിട്ടത്.
അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പ്രിയയാണ് വിധി പറഞ്ഞത്. 2017 ഓഗസ്റ്റ് പത്തിനാണ് അണങ്കൂർ മല്ലികാർജ്ജുന ക്ഷേത്രത്തിന് സമീപം കാറിലെത്തിയ സംഘം ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.