ആള്‍ദൈവങ്ങള്‍ക്ക് ഒരു ക്ഷാമവും ഇല്ലാത്ത നാടാണ് നമ്മുടേത്.രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ 22കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ പഞ്ചാബിലെ പാസ്റ്റര്‍ ഇപ്പോള്‍ മര്‍ദനക്കേസിലും അകപ്പെട്ടിരിക്കുകയാണ്. ആരാണ് സ്വയം പ്രഖ്യാപിത പ്രവാചകനായ ബജീന്ദര്‍ സിങ്ങെന്ന് നോക്കാം.
അദ്ഭുത രോഗശാന്തിയുടെ പേരില്‍ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് കേസ് നേരിടുകയാണ് പഞ്ചാബിലെ വിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങ്.
ലൈംഗിക അതിക്രമ പരാതികള്‍ക്ക് പുറമെ,ഭീഷണിപ്പെടുത്തുക, മര്‍ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി പുതിയ കേസും ഇയാള്‍ക്കെതിരെയുണ്ട്. ക്ഷമാശീലവും സഹനവും പ്രഘോഷിക്കേണ്ട, പാസ്റ്റര്‍ക്ക് ഈ രണ്ട് ഗുണവും തീരെയില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ തെളിവാണ്.
ജലന്ധര്‍ ആസ്ഥാനമായ ചര്‍ച്ച് ഓഫ് ഗ്രോറി ആന്‍ഡ് വിസ്ഡത്തിന്‍റെ തലവനായ ബജീന്ദര്‍ സിങ്,, എയ്ഡ്സ് അടക്കമുള്ള മാരക രോഗങ്ങളില്‍നിന്ന് രോഗശാന്തി വാഗ്ദാനം ചെയ്താണ് ആളുകളെ ആകര്‍ഷിക്കുന്നത്.
സ്വയം പ്രഖ്യാപിത പ്രവാചകനാണ് 42കാരനായ ബജീന്ദര്‍ സിങ്. 37 ലക്ഷം പേര്‍ സബ്സ്ക്രൈബ് ചെയ്ത ഒരു യൂട്യൂബ് ചാനലുണ്ട്. രോഗശാന്തിയും പ്രവാചക പ്രസംഗങ്ങളും തുടങ്ങുന്നത് 2012ല്‍. പഞ്ചാബിലാകെയുള്ള ഇദ്ദേഹത്തിന്‍റെ ശുശ്രൂഷകള്‍ക്ക് എത്തുന്നത് ആയിരങ്ങളാണ്.