ജീവനൊടുക്കിയ ഐ.ബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബം. ഇതിന്‍റെ തെളിവുകള്‍ കുടുംബം പൊലീസിന് കൈമാറി. സുഹൃത്തായ ഐ.ബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സുകാന്തിന്‍റെ പ്രേരണയിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞെന്ന് മരിച്ച പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. പൊലീസ് ആത്മാര്‍ഥമായി കേസ് അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.