ഐ.ബി.ഉദ്യോഗസ്ഥ മേഘയെ കാമുകനായ സുകാന്ത് ചൂഷണം ചെയ്തതിന് കൂടുതല്‍ തെളിവുകളുണ്ട് എന്ന് പിതാവ് മധുസൂദനന്‍.മകള്‍ക്ക് സമ്മാനിച്ച കാര്‍ കൊച്ചി ടോള്‍പ്ലാസ കടന്ന മെസേജ് വന്നപ്പോഴാണ് സഹപ്രവര്‍ത്തകനുമായുള്ള ബന്ധം അറിയുന്നത്. പ്ലസ് വണ്‍ കാലത്ത് തുടങ്ങിയ പരിശീലനമാണ് മേഘയെ ഐ.ബി.ഉദ്യോഗസ്ഥയാക്കിയത് എന്നും മധുസൂദനന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അസമയത്തെ യാത്രകള്‍ വിലക്കിയിട്ടുണ്ട്.ചോദ്യം ചെയ്തിട്ടുണ്ട്. ജോലി കിട്ടിയതിന് പിന്നാലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ തന്നെ ജോലിക്കാര്യം പുറത്തു പറയരുതെന്നും,വീട്ടുകാര്‍ പോലും മേഘയോട് ജോലിക്കാര്യങ്ങള്‍ ചോദിക്കരുത് എന്നും പറഞ്ഞിരുന്നു. നടപടികള്‍ വൈകിയാല്‍ ഉടന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും.