കൊച്ചിയില്‍ മാരകായുധങ്ങളുമായി ബസ് ജീവനക്കാരുടെ തമ്മിലടി. ഇടപ്പള്ളിയില്‍ നടുറോഡില്‍ കമ്പിവടിയും വാക്കത്തിയുമായി ആക്രമണം. പറവൂരില്‍ നിന്നുള്ള ബസ് അടിച്ചുതകര്‍ക്കുന്ന ദൃശ്യം പുറത്ത്. കിസ്മത്ത് ബസിലെ ജീവനക്കാരാണ് പറവൂരിൽ നിന്ന് സർവീസ് നടത്തുന്ന പുളിക്കല്‍ ബസ് ആക്രമിച്ചത്. ഡ്രൈവറെ ആക്രമിക്കാനും ശ്രമം നടന്നു. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

ENGLISH SUMMARY:

A violent clash between bus staff in Kochi with deadly weapons. The incident occurred on the street in Edappally, where an assault took place with a stick and verbal altercations. A video surfaced showing the bus from Paravur being destroyed. The staff from the Kismath bus service, operating from Paravur, attacked the Pulikkal bus. There was also an attempt to assault the driver. The altercation escalated over a dispute regarding the schedule.