ആലപ്പുഴയിൽ വീട്ടിൽ നിന്ന് സ്വർണം മോഷണം പോയെന്ന പരാതിയിൽ വഴിത്തിരിവ്. സ്വർണം  മോഷ്ടിച്ചത് വീട്ടമ്മയുടെ ഭർത്താവ് തന്നെയെന്ന് തെളിഞ്ഞു. സൗത്ത് പൊലീസിന്റെ തന്ത്ര പരമായ ഇടപെടലാണ് ഒന്നര മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ തിരിച്ചറിയാൻ കാരണം

ആലപ്പുഴ വട്ടപ്പള്ളി ജമീല പുരയിടത്തിൽ ഷംന ഷഫീക്കിന്റെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. 15 പവൻ സ്വർണം കാണാതായെന്നാണ് ആദ്യം പൊലീസിനെ അറിയിച്ചത്. എന്നാൽ പൊലിസ് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ കാണാതെ പോയത്  ഏഴേമുക്കാൽ പവൻ സ്വർണം മാത്രമെന്ന് തെളിഞ്ഞു. അലമാരക്കുള്ളിൽ ഡപ്പിയിൽ ഇട്ടും തുണിയിൽ കെട്ടിയും സൂക്ഷിച്ചിരിക്കുകയായിരുന്നു ആഭരണങ്ങൾ. ആലപ്പുഴ  നഗരസഭയുടെ എയ്റോബിക് മാലിന്യ പ്ലാന്റില്‍ ജോലിക്കാരിയാണ് ഷംന. ഭർത്താവ് ഷഫീക്ക് മൽസ്യ വിൽപ്പനക്കാരനും . ഇവർ തമ്മിൽ കുറെ നാളായി അകന്നു കഴിയുകയാണ്. ഞായറാഴ്ച  കല്യാണത്തിന് പോകുന്നതിന് ആഭരണങ്ങൾ എടുത്തു വയ്ക്കാൻ നോക്കിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. കഴിഞ്ഞ പെരുന്നാൾ ദിനം മുതൽ ഭർത്താവ് സ്നേഹം കൂടി അടുത്തു വന്നിരുന്നു.

വീട്ടിൽ നിന്നെടുത്ത സ്വർണംഭർത്താവ് ഷഫീക്ക് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചു. ഈ സ്വർണം പൊലിസ് വീണ്ടെടുത്തു. ഷഫീക്കിന്റെ പേരിൽ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY: