mumbai-rape

ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനിലെ ശുചിമുറിയില്‍ ബലാല്‍സംഗം ചെയ്തു. 20 വയസുകാരനായ സഹയാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ശുചിമുറിയില്‍പോയ പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യംചെയ്യുകയാണ്. 

ഏപ്രിൽ 3 ന് രാവിലെയാണ് അതിക്രമം നടന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സെക്കന്തരാബാദിലെ റെയിൽവേ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാർച്ച് 22 ന് ബലാല്‍സംഗ ശ്രമം ചെറുക്കുന്നതിനിടയില്‍ രക്ഷപ്പെടാൻ 23 കാരി ഓടുന്ന ട്രെയിനിൽ നിന്ന് ചാടി പരിക്കേറ്റിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇതിനു പിന്നാലെയാണ് വീണ്ടും ട്രെയിനില്‍ പെണ്‍കുട്ടിക്കുനേരെ ആക്രമണം നടക്കുന്നത്.

ENGLISH SUMMARY:

A minor girl was sexually assaulted in a train’s restroom in Hyderabad. The 20-year-old co-passenger has been taken into police custody. The girl, who was traveling with her family, became the victim of the assault. The accused followed her into the restroom and assaulted her. The police are currently questioning the arrested individual.