kochi-bus-attack

TOPICS COVERED

കൊച്ചിയില്‍ സ്വകാര്യബസില്‍ ചുറ്റികയുമായി ഭീഷണിയും അസഭ്യവര്‍ഷവും നടത്തി യുവാവ്.  ചുറ്റിക കയ്യില്‍പ്പിടിച്ച് പാട്ടും പാടി അസഭ്യം വര്‍ഷം നടത്തുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബസിലെ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      വൈപ്പിൻ സ്വദേശി പ്രേംലാലാണ് ബസിൽ പരാക്രമം കാട്ടിയത്. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഞാറക്കൽ പൊലീസാണ് പ്രേംലാലിനെ പിടികൂടിയത്. ജയിലര്‍ എന്ന ചിത്രത്തിലെ വിനായകന്റെ കഥാപാത്രം 'വർമനെ' അനുകരിച്ചതാണെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഇയാള്‍ സ്ഥിരം പ്രശ്നക്കാരനാണെന്നും ഒരു മാസം മുൻപ് നായരമ്പലം സ്കൂളിന് മുന്നിൽ ബസ് തടഞ്ഞിരുന്നെന്നും പൊലീസ് പറഞ്ഞു.

      ENGLISH SUMMARY:

      Youth threatens and hurls abuses with a hammer on a private bus in Kochi.