മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചതില്‍ ഭര്‍ത്താവ് സിറാജുദ്ധീനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സിറാജുദ്ദീന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതി , നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ശനിയാഴ്ച വൈകിട്ടായിരുന്നു ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതി രക്തസ്രാവമുണ്ടായി മരണപ്പെട്ടത്. മരണ വിവരം മറച്ചുവെച്ച് യുവതിയുടെ മൃതദേഹവും നവജാതശിശുവുമായി ഭർത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. ഇന്നലെയാണ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വീട്ടിലെ പ്രസവത്തിന് മറ്റുചിലരുടെ സഹായം ലഭിച്ചു എന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയില്‍ നടന്നതെന്നും എസ് പി വ്യക്തമാക്കി. ഇന്നലെയാണ് പെരുമ്പാവൂരില്‍ നിന്ന് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്..മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തിൽ നേരിട്ടോ അല്ലാതെയോ ഇടപ്പെട്ട മറ്റുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.