കുട്ടിയുടെ മാല കവർന്ന കള്ളൻ എക്സ് റേയിൽ പെട്ടു. തമിഴ്നാട് മധുര സ്വദേശി മുത്തപ്പനാണ് മൂന്നര വയസുകാരിയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത ഒന്നരപ്പവൻ മാല വിഴുങ്ങിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടി ആലത്തൂർ പൊലീസിൽ ഏൽപ്പിച്ചെങ്കിലും കള്ളൻ മാല കവർന്നെന്ന് സമ്മതിച്ചില്ല.
പിന്നീട് പൊലീസ് വയറിന്റെ എക്സ് റേ എടുത്ത സമയത്താണ് ഉള്ളിൽ മാലയുടെ ചിത്രം തെളിഞ്ഞത്. മാല പുറത്തെടുക്കുന്നതിനായി യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവവേശിപ്പിച്ചിട്ടുണ്ട്. ആലത്തൂർ പൊലീസിന്റെ നിരീക്ഷണത്തിലാണ് മുത്തപ്പനുള്ളത്. ഈ മാസം ആറിന് മേലാർകോട് വേലയ്ക്കിടെയാണ് തിരക്കിനിടയിൽ യുവാവ് കുട്ടിയുടെ മാല പൊട്ടിച്ചെടുത്തത്.