സിനിമാക്കാര്‍ക്ക് രാസലഹരി എത്തിക്കുന്ന മൂന്ന് യുവാക്കള്‍ മൂവാറ്റുപുഴയില്‍ എക്സൈസ് പിടിയില്‍. മൂവാറ്റുപുഴ പെഴക്കപ്പള്ളി ആയിരുമല സ്വദേശി ഷാലിം ഷാജി, കിഴക്കേ കുടിയില്‍ ഹരീഷ്, കടാതി കരയില്‍ സജിന്‍ എന്നിവരാണ് അറസ്റ്റിലായത്. 3.28 ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം കഞ്ചാവ്, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു തോക്ക് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. കോളേജ് വിദ്യാര്‍ഥിക്കും ഇവര്‍ രാസലഹരി എത്തിക്കുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.