മാള കുഴൂരിൽ പ്രകൃതി വിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച ആറു വയസുകാരനെ 20 വയസുകാരൻ കുളത്തിൽ മുക്കിക്കൊന്നു. ബൈക്ക് മോഷ്ടാവായ ജോജോ ആണ് കൊലയാളി. മാള കുഴൂർ സ്വദേശിയായ ആറു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. കുട്ടിയോടൊപ്പം ജോജോയെ അവസാനം കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി. കാണാതായ കുഞ്ഞിനെ തിരയാൻ നാട്ടുകാർക്കൊപ്പം ജോജോയും കൂടിയിരുന്നു.
താണിശേരി സെന്റ് സേവിയേഴ്സ് സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് മരിച്ചത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് കുട്ടിയെ ഉപയോഗിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്തപ്പോഴാണ് കുളത്തിലേക്ക് തള്ളിയിട്ടത്. മോഷണക്കേസ് പ്രതിയായ ജോജോ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. മരിച്ച കുട്ടിയുടെ അയല്‍വാസിയാണ് ജോജോ.
കുട്ടിയെ അവസാനം കണ്ടത് ഇരുപതുകാരനായ ജോജോയ്ക്കൊപ്പമാണ്. കുട്ടിയെ കണ്ടിരുന്നെന്നും തനിക്കൊന്നും അറിയില്ലെന്നുമാണ് ജോജോ പൊലീസിനോട് ആദ്യം പറഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായി ചോദ്യംചെയ്യലിലാണ് കുളത്തില്‍ കുട്ടിയുണ്ടെന്ന് ഇയാള്‍ പറയുന്നത്. ജോജോയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് ആറുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.