TOPICS COVERED

വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം ഭാര്യയും കാമുകനും ചേര്‍ന്ന് തയ്യാറാക്കിയ കൊലപാതകം. ഏപ്രില്‍ ആറിന് ജാംനഗറിലുണ്ടായ കൊലപാതകത്തില്‍ 30 കാരന്‍ രവി പാട്ടിലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ റിങ്കില്‍, കാമുകന്‍ അക്ഷയ് ധന്‍കരിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

എഴു വര്‍ഷമായി റിങ്കിലും അക്ഷയുമായുള്ള പ്രണയത്തിന് ഭര്‍ത്താവ് തടസമായതോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. മരിച്ച രവിയുടെ പിതാവ് റിങ്കിലുമായി സംസാരിച്ചതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷവും ഇരുവരും ചേര്‍ന്ന് രവിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. 

സ്വകാര്യ കമ്പനി ജീവനക്കാരാനായിരുന്ന രവി ജാംനഗറില്‍ നിന്നും കാല്‍വാഡിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവെ എസ്‍യുവി വന്നിടിച്ചായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ രവി ആശുപത്രിയിലെത്തിക്കും മുന്‍പ് മരണപ്പെട്ടു. ഭാര്യ റിങ്കിലും അക്ഷയും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ് കൊലപാതകത്തിനുള്ള സാധ്യത തെളിഞ്ഞത്. രവിയുടെ പിതാവ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കൊലപാതകം നടത്തിയത് സമ്മതിച്ചു. വിവരം പൊലീസിന് ൈകമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 

2017 ല്‍ വിവാഹം നടന്ന ഇരുവര്‍ക്കും ആറു വയസുള്ള മകനുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഭാര്യയും അക്ഷയുമായുള്ള അവിഹിത ബന്ധം രവി അറിയുകയും പിതാവിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവം നടന്ന ദിവസം കാറിന് പകരം ബൈക്കിലാണ് രവി യാത്ര ചെയ്തത്. ഈ അവസരം മുതലാക്കി ഇരുവരും അപകടമുണ്ടാക്കുകയായിരുന്നു. അക്ഷയ്ക്ക് റിങ്കില്‍ വിവരം നല്‍കുകയും ബൈക്കില്‍ എസ്‍യുവി വന്നിടിക്കുകയുമായിരുന്നു.  

ENGLISH SUMMARY:

A shocking twist in a road accident case from Jamnagar has revealed it to be a premeditated murder. Ravi Patel, 30, was initially believed to have died in a vehicle accident on April 6. However, investigations uncovered that his wife Rinkle and her lover Akshay Dhankariya conspired to kill him. Both have been arrested by the police in connection with the crime.