മോഷണം പോയ മൊബൈല്‍ ഫോണുകള്‍ വീണ്ടടുക്കാനായി പ്രത്യേക പദ്ധതി ആരംഭിച്ചു ഹൈദരാബാദ് പൊലീസ്. ഇതുവരെ മൂന്നേകാല്‍ കോടിലധികം വിലവരുന്ന മൊബൈല്‍ ഫോണുകള്‍ വീണ്ടെടുത്ത് ഉമടകള്‍ക്ക് നല്‍കി. ഫോണ്‍ നിത്യജീവിത്തിന്റെ ഭാഗമാണിന്ന്. നഷ്ടപെടുകയോ മോഷണം പോവുകയോ ചെയ്താലുണ്ടാകുന്ന പൊല്ലാപ്പുകളാണങ്കില്‍ പറഞ്ഞാലും തീരില്ല.
ഡേറ്റകള്‍ പരമാവധി സുരക്ഷിതമാക്കി ഫോണിനെ മറന്നുകളയുകയാണു മിക്കവരും ചെയ്യുന്നത്. എന്നാല്‍ കൃത്യമായി അന്വേഷിച്ചാല്‍ മോഷണം പോയ ഫോണുകളും വീണ്ടെടുക്കാമെന്നു തെളിയിക്കുകയാണു ഹൈദരാബാദ് പൊലീസ്. ഫോണ്‍ തട്ടിപ്പറിക്കുന്ന പരാതികള്‍ വ്യാപകമായോതോടെയാണു പൊലീസ് പ്രത്യേക ദൗത്യം തുടങ്ങിയത്. സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റര്‍ പോര്‍ട്ടല്‍ ഉപയോഗിച്ചു നാല്‍പതിയഞ്ചു ദിവസത്തിനിടെ കണ്ടെത്തിയത് 1060 ഫോണുകള്‍.
3.18 കോടി വിലവരുന്ന ഫോണുകള്‍ യഥാര്‍ഥ ഉടമകളെ കണ്ടെത്തി കൈമാറുകയും ചെയ്തു. സൈബര്‍ സെല്‍, സമൂഹ മാധ്യമ വിഭാഗം,ഐ.ടി. വിങ് എന്നിവ രാപകല്‍ ഇല്ലാതെ അധ്വാനിച്ചാണു ഫോണുകള്‍ കണ്ടെത്തിയത്. ഫോണ്‍ നഷ്ടമായാല്‍ പൊലീസ് സ്്്റ്റേഷനില്‍ പരാതി നല്‍കുന്നതിനൊപ്പം പോര്‍ട്ടലില്‍ കൂടി റജിസ്റ്റര്‍ ചെയ്യണെന്നും പൊലീസ് അഭ്യര്‍ഥിച്ചു.