കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയെ മുളവടിക്ക് അടിച്ചുകൊന്ന് ഭര്‍ത്താവ്. പണിക്ക് പോകണമെനന് ആവശ്യപ്പെട്ടതിനാണ് അതിക്രൂരമായി 35കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. മുസാഫർപൂരിലെ മോത്തിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജിങ്ക ഗ്രാമത്തിലാണ് കലീമുള്ള ആലം ഭാര്യ മെഹ്റുന്നീസയെ മുളവടി ഉപയോഗിച്ച് അവൾ മരിക്കുന്നതുവരെ മർദിച്ചത്.
സംഭവം നടക്കുന്ന സമയം യുവതിയെ രക്ഷിക്കുന്നതിനുപകരം മര്‍ദനത്തിന്‍റെ വിഡിയോ എടുക്കുകയാണ് നാട്ടുകാര്‍ ചെയ്തത്. യുവതിയുടെ ഭര്‍തൃസഹോദരനായിരുന്നു കലീമുള്ള. ഭര്‍ത്താവ് പത്ത് വര്‍ഷം മുമ്പ് മരിച്ചതോടെയാണ് കലീമുള്ള മെഹ്റുന്നീസയെ വിവാഹം ചെയ്തത്. ഇയാള്‍ തന്‍റെ മകളെ സ്ഥിരമായി മര്‍ദിക്കുമായിരുന്നുവെന്ന് യുവതിയുടെ അമ്മ പറഞ്ഞു. കൊലക്ക് പിന്നാലെ ഇയാള്‍ ഒളിവില് പോയി. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.