തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് വിഡിയോ പ്രചരിപ്പിച്ച യുവാവിനെ മര്‍ദിച്ച് നാട്ടുകാരും മൃഗസ്നേഹികള്‍. ഡല്‍ഹിയിലെ കൈലാഷ് നഗറിലാണ് സംഭവം നടന്നത്. വിശദമായ പരിശോധനയില്‍ നൗഷാദ് എന്ന് പേരുള്ള യുവാവാണ് ഈ ഹീനകൃത്യം ചെയ്യുന്നതെന്ന് കണ്ടെത്തി.
13 തെരുവുനായ്ക്കളെയാണ് നൗഷാദ് ലൈംഗികമായി പീഡിപ്പിച്ചത്. വ്യൂ ലഭിക്കാനായി ഇയാള്‍ ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പിന്നാലെ യുവാവിനെ നാട്ടുകാരും മൃഗസ്നേഹികളും ചേര്‍ന്ന് പിടികൂടുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ മര്‍ദിക്കുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മര്‍ദനശേഷം നാട്ടുകാര്‍ തന്നെ ഇയാളെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ പൊലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.